24.10.10

പിന്‍നടപ്പ്‌

വേദനിപ്പിക്കില്ല,
ചോര്‍ന്നൊലിക്കുന്ന
നിന്റെ നിഴല്‍
ചവിട്ടിപ്പോലും.

ഉച്ചയില്‍,
നിന്‍ നിഴല്‍
പ്യൂപ്പപോല്‍ നിന്നില്‍
തൂങ്ങിയാടുമ്പോഴല്ലേ
എന്‍െറ
പിന്‍നടപ്പുകള്‍

പക്ഷേ,
എന്നാണ്‌
വിടരാന്‍ പാകത്തില്‍
നിന്‍നിഴല്‍
വെളിച്ചത്തെ
തൊടുക ?

2 comments:

  1. kollam...nayirikkunu
    thudaruka....
    alla vidhta ashamshakal

    ReplyDelete
  2. manoharamayirikkunu...........
    thudaruka...midukiyavuka
    ashmshakal

    ReplyDelete