13.11.10
രാജിയിലൂടെ ശുദ്ധികലശം
അശോക് ചവാനെതിരെയും സുരേഷ് കല്‍മാഡിക്കെതിരെയും നടപടി സ്വീകരിച്ച് കോണ്‍്‌ഗ്രസ് ഒരു ശുദ്ധീകരണത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടി സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നത് പാര്‍ട്ടിക്ക് ചെറിയ ക്ഷീണം വരുത്തിയിരുന്നു. ആദര്‍ശ് ഫ്‌്‌ളാറ്റ് വിവാദമാണ് ചവാനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന്‌് പടിയിറക്കിയതെങ്കില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഴിമതിയാണ് കല്‍മാഡിയുടെ സ്ഥാനം തെറി്‌പ്പിച്ചത്. ആദര്‍ശ് ഫ്‌ളാറ്റ് വിവാദമുണ്ടാക്കിയ അലയൊലികള്‍ അശോക്‌ചവാന്റെ രാജിയോടെ തെല്ലടങ്ങിയിരിക്കുകയാണ്. കാര്‍ഗില്‍ വീരജവാന്മാരുടെ സ്‌മരണക്കെന്ന പേരിലാണ് മുംബൈയിലെ കൊളാബയിലെ കണ്ണായ സ്ഥലത്തെ നാവികഅക്കാദമിയുടെ ഭൂമിയില്‍ 6നിലകളുള്ള ഫ്‌ളാറ്റിന്റെ പണി ആരംഭിച്ചത്. എന്നാല്‍ പിന്നീട് ഈ ആറുനിലഎന്നത് 30ലധികമായി ഉയരുകയായിരുന്നു. കാര്‍ഗില്‍ ജവാന്മാരുടെ ബന്ധുക്കള്‍്‌ക്കെന്ന പേരില്‍ പണിത ഫ്‌ളാറ്റ് പക്ഷേ, സ്വന്തമാക്കിയത് മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കളാണെന്നതായിരുന്നു ആരോപണം. ഫ്‌ളാറ്റിന് അനുമതി നല്‍കുമ്പോള്‍ അശോക്‌ചവാന്‍ മഹാരാഷ്ട്ര റവന്യുൂമന്ത്രിയായിരുന്നു. ആരോപണം പ്രതിപക്ഷം ഏറ്റുപിടിച്ചപ്പോള്‍ ചവാനോട് രാജിവെക്കാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനം പ്രമാണിച്ച് രാജി നീട്ടിവെച്ചു. ഒബാമ ജക്കാര്‍ത്തയിലേക്ക് വിമാനം കയറിയഉടന്‍ ചവാന്റെ രാജി അംഗീകരിച്ചതായി കോണ്‍ഗ്രസ് സ്ഥിരീകരിച്ചു. മുംബൈ സന്ദര്‍ശിക്കുന്ന ഒബാമയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്തണമെന്നതിനാലാണ് രാജി നീട്ടിവെച്ചതെന്നായിരുന്നു പാര്‍ട്ടിയുടെ ന്യായീകരണം. അശോക്‌ചവാന് പകരം പൃഥ്വിരാജ് ചവാനെ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിച്ച് ആരോപണത്തിന്റെ കറകഴുകിക്കളയുകയായിരുന്നു പാര്‍ട്ടി. എന്നാല്‍ ഫ്‌ളാറ്റ് വിവാദം ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നവയാണ്. കാര്‍ഗില്‍ യുദ്ധം കഴിഞ്ഞയുടനായിരുന്നു ശവപ്പെട്ടിവിവാദം ഉയര്‍ന്നത്. അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണ്ണാണ്ടസിന് നേര്‍ക്കായിരു്‌ന്നു ആരോപണം. സ്വന്തം സുരക്ഷ മറികടന്ന് രാജ്യത്തിന്റെ സംരക്ഷണം ഏറ്റെടുത്ത ജവാന്മരാരുടെ പേരില്‍ ഇത്തരം അഴിമതികള്‍ നടത്തുന്നത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. വീരജവാന്മാരുടെ പേരില്‍ അഴിമതി നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ തന്നെയാണ് ആവശ്യം.
19ആമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആതിഥ്യം ഇന്ത്യ ഏറ്റെടുത്തപ്പോള്‍ മുതല്‍ അഴിമതികളുടെ ചീഞ്ഞകഥകളും പുറത്തുവന്നുകൊണ്ടിരുന്നു. രാജ്യത്തിന്റെ അഭിമാനമാകേണ്ട നിമിഷങ്ങള്‍ പലപ്പോഴും നാണക്കേടില്‍ മുങ്ങിപ്പോകുകയും ചെയ്‌തു. സംഘാടകസമിതിയുടെ വീഴ്‌ചകളെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു ഓരോദിവസവും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത്. ഒടുവില്‍ പ്രധാനമന്ത്രി നേരിട്ടിടപെട്ട ്‌അവസാനനിമിഷങ്ങളില്‍ ഗെയിംസ് മികച്ച രീതിയില്‍ ്‌അവസാനിപ്പിക്കാനായി.
Labels:
Kripa Narayanan
Subscribe to:
Post Comments (Atom)
No comments:
Post a Comment